ആറാമത് ഗള്‍ഫ് വിദ്യാഭ്യാസ സമ്മേളനം ജിദ്ദയില്‍

Posted on: January 9, 2017 9:52 am | Last updated: January 9, 2017 at 9:52 am
SHARE

ജിദ്ദ: ആറാമത് ഗള്‍ഫ് വിദ്യാഭ്യാസ സമ്മേളനവും എക്‌സിബിഷനും ജിദ്ദയില്‍ നടക്കും. ഫെബ്രുവരി 22, 23 തിയ്യതികളില്‍ ബിസിനസ് & ടെക്‌നോളജി സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മേളനത്തില്‍ ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്വീഫ് അല്‍ സയാനി ഉള്‍പ്പെടെ മറ്റു സ്വകാര്യമേഖലയിലേതുള്‍പ്പെടെയുള്ള വിദ്യാഭ്യാസ വിദഗ്ധര്‍ സംബന്ധിക്കും. 2020 ആകുമ്പോഴേക്കും 1.8% വര്‍ധനവോടെ 11.3 മില്യന്‍ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ച പ്രതീക്ഷിക്കുന്നു.

ജനസംഖ്യാനുപാതികമായി ജിസിസി വിദ്യാര്‍ത്ഥികളില്‍ 75%വും സൗദിയില്‍ നിന്നാണ്. ഫെഡറേഷന്‍ ഓഫ് ജിസിസി ചേമ്പേഴ്‌സ് സെക്രട്ടറി ജനറല്‍ അബ്ദുല്‍റഹീം ഹസ്സന്‍ നഖി അറിയിച്ചതാണിക്കാര്യം. സമഗ്ര വികസനം ലക്ഷ്യം വെച്ച് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ 200 ഗള്‍ഫ് വിചക്ഷണരും 60 ലോകോത്തര പ്രമുഖരും സംബന്ധിക്കുമെന്ന് ബിസിനസ് & ടെക്‌നോളജി യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഹുസ്സൈന്‍ അലവി പറഞ്ഞു. കഴിഞ്ഞ വര്‍ഷം അബൂദാബിയാണ് സമ്മേളനം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here