ജില്ലാ എസ് എസ് എഫുകള്‍ക്ക് പുതു നേതൃത്വം

Posted on: January 9, 2017 9:35 am | Last updated: January 9, 2017 at 9:35 am
SHARE

പൂനൂര്‍: എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 2017-18 സംഘടനാ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പൂനൂരില്‍ നടന്ന ജില്ലാ കൗണ്‍സിലില്‍ നിന്നും തിരഞ്ഞെടുത്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. സി കെ റാശിദ് ബുഖാരി, മുഹമ്മദലി കിനാലൂര്‍, സി പി ശഫീഖ് ബുഖാരി സംബന്ധിച്ചു.
ഭാരവാഹികളായി എം ടി ശിഹാബുദ്ധീന്‍ സഖാഫി(പ്രസി.), സി ആര്‍ കുഞ്ഞു മുഹമ്മദ് വള്ളിയാട്(ജന. സെക്ര.) അക്ബര്‍ സ്വാദിഖ് ഇരിങ്ങല്ലൂര്‍(ഫിനാ. സെക്ര.), സിദ്ധീഖ് അസ്ഹരി ഫറോക്ക്, ശരീഫ് സഖാഫി താത്തൂര്‍ (വൈസ് പ്രസി.), ജാബിര്‍ പി മങ്ങാട്, ഡോ. എം എസ് മുഹമ്മദ്, പി എം മുഹമ്മദ് ഫെബാരി, സജീര്‍ വാളൂര്‍ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
കണ്ണൂര്‍: എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇനി പുതുകരങ്ങളിലേക്ക്. ‘ഒത്തുതീര്‍പ്പല്ല, നീതിയുടെ തീര്‍പ്പുകളാകാന്‍’ എന്ന പ്രമേയത്തില്‍ കൂത്തുപറമ്പില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.
ഭാരവാഹികള്‍: സിദ്ദീഖ് സഖാഫി വായാട്(പ്രസി.), നവാസ് കൂരാറ(ജന. സെക്ര.), മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട്(ഫിനാ. സെക്ര.), ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, ഹാഫിസ് സമദ് സഖാഫി രാമന്തളി (വൈസ് പ്രസി.), ശുഐബ് വായാട്, ഷാനിഫ് ഉളിയില്‍, മുഹമ്മദലി നീര്‍വേലി, ശംസീര്‍ കടാങ്കോട് (സെക്ര.).
പ്രതിനിധി സമ്മേളനം മുഹമ്മദ് റഫീഖ് അമാനിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. യു സി അബ്ദുല്‍ മജീദ്, റഷീദ് കെ മാണിയൂര്‍, ഇസ്മാഈല്‍ കോളാരി, ഫൈളുറഹ്മാന്‍ ഇര്‍ഫാനി പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥി റാലി നടന്നു. കൂത്തുപറമ്പ് മറോളിഘട്ടില്‍ നടന്ന സമാപന പൊതു സമ്മേളനം സിദ്ദീഖ് സഖാഫി വായാടിന്റെ അധ്യക്ഷതയില്‍ അബ്ദുറഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന കമ്മിറ്റി അംഗം മുനീര്‍ നഈമി ഉദ്ഘാടനം ചെയ്തു.
തൃശൂര്‍: എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കെ ബി മുഹമ്മദ് ബഷീര്‍ മുസ്‌ലിയാര്‍ പ്രസിഡന്റും പി എം സൈഫുദ്ദീന്‍ ജനറല്‍ സെക്രട്ടറിയും ഇസ്മാഈല്‍ മുസ്‌ലിയാര്‍ ഫിനാന്‍സ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്.
തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങളാണ് പ്രഖ്യാപിച്ചത്.
നൂറുദ്ദീന്‍ സഖാഫി, റഊഫ് മിസ്ബാഹി (വൈസ പ്രസി.), നൗഷാദ് പട്ടിക്കര, ശനീബ് മുല്ലക്കര, ശഹീദ് വെന്മേനാട്, അമീര്‍ വെള്ളിക്കുളങ്ങര (സെക്ര.) എന്നിവരാണ് മറ്റുഭാരവാഹികള്‍.—
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് എം എം ഇസ്ഹാഖ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഷീദ് നരിക്കോട് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥി പ്രകടനം നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here