Connect with us

National

ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണം: മൂന്ന് മരണം

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്‌സിന്റെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം. ഗ്രനേഡുകള്‍ ക്യാമ്പിന് നേരെ ഏറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തീവ്രവാദികളാണ് സംഘത്തിലുണ്ടായിരുന്നത്.

അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബട്ടല്‍ പ്രദേശത്താണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. റോഡ് നിര്‍മാണ സേനയിലെ അംഗങ്ങളാണ് ക്യാമ്പിലുണ്ടായിരുന്നത്. പ്രദേശം പൂര്‍ണമായും വളഞ്ഞ സൈന്യം തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Latest