അക്കൗണ്ട് ഉടമകളുടെ പാൻകാർഡ് വിവരങ്ങൾ ശേഖരിക്കാൻ ബാങ്കുകൾക്ക് നിർദേശം

Posted on: January 8, 2017 10:34 pm | Last updated: January 8, 2017 at 10:34 pm
SHARE

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഉടമകളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പാന്‍ നമ്പര്‍ ബേങ്ക് അക്കൗണ്ടുമായി യോജിപ്പിക്കാത്ത അക്കൗണ്ട് ഉടമകളോട് 2017 ഫെബ്രുവരി 28ന് മുമ്പായി പാന്‍ നമ്പര്‍ ആവശ്യപ്പെടാനാണ് ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഫോം 60 ഹാജരാക്കണം. അതേസമയം ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കും ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കും ഈ തീരുമാനം ബാധകമാകില്ല.

ബേങ്ക് ഉദ്യോഗസ്ഥര്‍ പാന്‍ കാര്‍ഡ് വിവരങ്ങളും ഇടപാടുകാര്‍ അക്കൗണ്ട് തുറക്കുന്ന സമയത്ത് നല്‍കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളും രേഖപ്പെടുത്തണം. ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ആദായ നികുതി നിയമത്തിലെ 114 ഇ റൂളില്‍ മാറ്റം വരുത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here