Connect with us

Gulf

ദോഹ-കോഴിക്കോട് വിമാനം തിരുവനന്തപുരത്തേക്കും

Published

|

Last Updated

ദോഹ: എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ദോഹ-കോഴിക്കോട് വിമാനം ഇനി തിരുവനന്തപുരത്തേക്കും പറക്കും. കോഴിക്കോട് യാത്രക്കാരെ ഇറക്കിയ ശേഷം തിരുവനന്തപുരത്തേക്കു പോകുന്ന വിമാനം തിരുവനന്ത പുരത്തു നിന്നും യാത്രക്കാരുമായി കോഴിക്കോട് വഴിയാണ് ദോഹയിലേക്കു പറക്കുക. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കാര്‍ക്ക് ഈ സര്‍വീസ് സഹായകമാകും.
ഈ മാസം 15 മുതലാണ് സര്‍വീസ് നിലവില്‍ വരിക. ഉച്ച കഴിഞ്ഞ് 2.30ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.45നാണ് തിരിവനന്തപുരത്തെത്തുക. 6.45 മണിക്കൂറാണ് യാത്രാ സമയം. രാത്രി 9.10ന് കോഴിക്കോട്ടെത്തുന്ന വിമാനം അവിടെ യാത്രക്കാരെ ഇറക്കുകയും തിരുവനന്തപുരം യാത്രക്കാരെ കയറ്റുകയും ചെയ്താണ് യാത്ര തുടരുക. തിരുവനന്തപുരത്തു നിന്നും തിരിച്ച് രാവിലെ ഏഴിനാണ് വിമാനം പുറപ്പെടുക. കോഴിക്കോട്ടിറങ്ങി അവിടെ നിന്നും 11.40 ന് പുറപ്പെട്ട് ഉച്ചക്ക് 1.30ന് ദോഹയില്‍ എത്തിച്ചേരും.
തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ദോഹയെക്കൂടി ബന്ധിപ്പിക്കുന്നത്. തുരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ സര്‍വീസ് ആരംഭിക്കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. 55 മിനിറ്റാണ് യാത്രാ സമയം. മലബാറില്‍ നിന്നും തലസ്ഥാനത്തേക്കു പോകുന്നവര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയിലാണ് സര്‍വീസ്. 2300 രൂപയാണ് കോഴിക്കോടിനും തിരുവനന്തുപുരത്തിനുമിടയല്‍ എക്‌സ്പ്രസ് ഈടാക്കുന്നത്.

Latest