Connect with us

Kuwait

വൈബ്രൻറ്‌ ഗുജറാത്ത് : കുവൈത്തിൽ നിന്ന് ഉന്നത തല സംഘം

Published

|

Last Updated

കുവൈത്ത് സിറ്റി:  ജനുവരി 9 നു ആരംഭിക്കുന്ന വൈബ്രൻറ്‌ ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിനു കുവൈത്തിൽ നിന്ന് ഉന്നത തല സംഘം പങ്കെടുക്കും. കുവൈത്ത് പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള പെട്രോകെമിക്കൽ കമ്പനി സി ഇ ഒ ഇഞ്ചിനീയർ മുഹമ്മദ് അൽ ഫർഹൂദിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ   കോർപറേറ്റ് പ്ലാനിങ് മാനേജർ എൻജിനീയർ ഷാഫി അൽ അജമി , ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ നാസർ അൽ-ദോസരി തുടങ്ങിയവർ അംഗങ്ങളാണ് .
സമ്മിറ്റിന്റെ വിവിധ സെഷനുകളിൽ സംബന്ധിക്കുന്ന സംഘം , കേന്ദ്ര ഊർജ്ജ വകുപ്പ്  മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി , വ്യവസായ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്.
കുവൈത്തിന്റെ ഏറ്റവും വിശ്വസ്തരായ ബിസിനസ്സ് പങ്കാളിയായ ഇന്ത്യയുമായി ദീർഘകാല ബന്ധമാണുള്ളതെന്നും , കുവൈത്തിൽ നിന്നുള്ള ഫെർട്ടിലൈസർ , ഒലിഫിൻ  കയറ്റുമതിയിൽ നല്ലൊരു പങ്ക് ഇന്ത്യയിലേക്കാണെന്നും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും  പെട്രോകെമിക്കൽ മേഖലയിൽ ഇന്ത്യയുമായി സഹകരിച്ച് സംയുക്ത സംരംഭങ്ങൾ തുടങ്ങാനുമുള്ള  കുവൈത്തിന്റെ താല്പര്യം ഇന്ത്യൻ അധികാരികളുമായി പങ്കുവെക്കുമെന്നും  പി ഐ സി കോർപറേറ്റ് പ്ലാനിങ് മാനേജർ എൻജിനീയർ ഷാഫി അൽ അജമി സിറാജ് ലെെവ് ഡോട്ട് കോമിനോട് വ്യക്താമാക്കി.