സൗദിയിൽ തങ്ങുന്ന ആശ്രിതർക്ക്‌ 1200 റിയാൽ ലെവി ജൂലൈ മുതൽ

Posted on: January 8, 2017 7:45 pm | Last updated: January 9, 2017 at 9:04 pm
SHARE

ദമ്മാം: സഊദിയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കൂടെ രാജ്യത്ത്‌ തങ്ങുന്ന ആശ്രിതർക്കുള്ള ലെവി ജൂലൈയിൽ പ്രാബല്യത്തിൽ വരും. ജൂലൈ മുതൽ ഇഖാമ പുതുക്കുമ്പോൾ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും 1200 റിയാൽ ലെവി നൽകണമെന്ന നിയമമാണ്‌ നടപ്പാകാൻ പോകുന്നത്‌. ഉക്കാദ് പത്രമാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്. ലെവി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് വന്നതായും റിപ്പോർട്ടിലുണ്ട്. അറേബ്യയിൽ ഇക്കഴിഞ്ഞ ബജറ്റിലാണ് ലെവി പ്രഖ്യാപിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ വന്നിരുന്നില്ല. പതിനെട്ട് വയസിന് താഴെയുള്ളവർക്കും ഭാര്യക്കും ലെവി ഉണ്ടാകില്ല തുടങ്ങി നിരവധി അഭ്യൂഹങ്ങൾ ഇക്കാര്യത്തിൽ പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here