കുവൈത്തിലെ ചികിത്സാ നിരക്കു വർധന ആരോഗ്യ മന്ത്രാലയം നിഷേധിച്ചു

Posted on: January 8, 2017 2:55 pm | Last updated: January 8, 2017 at 5:39 pm
SHARE

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശി ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തിയതായുള്ള വാര്‍ത്തകള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.

കുവൈത്തില്‍ നിയമപരമായ താമസരേഖയുള്ള വിദേശികളുടെ ചികിത്സാ ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഒരു തീരുമാനവും മന്ത്രാലയം കൈക്കൊണ്ടിട്ടില്ല. അവരുടെ ചികിത്സാ ചിലവുകള്‍ അവരുടെ ആരോഗ്യ ഇന്‍്ഷൂറന്‍സിന്റെ ഭാഗമാണ്. എന്നാല്‍ സന്ദര്‍ശക വിസയിലുള്ളവരുടെ ചികിത്സക്ക് കൂടിയ ചാര്‍ജ്ജ് നല്‍കേണ്ടിവരുമെന്നും ആരോഗ്യ മന്ത്രാലയം ഉന്നത വക്താവ് വ്യക്തമാക്കി.

സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് നിലവിലുള്ളതിന്റെ 25 ശതമാനം വരെ അധികം നല്‍കേണ്ടിവരും, എന്നാല്‍ സ്വകാര്യ ക്ലിനിക്കുകളേക്കാള്‍ വളരെയധികം കുറഞ്ഞ നിരക്കായിരിക്കുമിതെന്നു വ്യക്തമാക്കിയ വക്താവ്, അധികരിപ്പിക്കുന്ന ഇന്‍ഷൂറന്‍സ് പ്രീമിയമായ 130 ദീനാര്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വെളിപ്പെടുത്തി.

നിലവിലെ വാര്‍ഷിക പ്രീമിയമായ 50 ദീനാറില്‍ നിന്നാണ് 130 ദീനാറാക്കി ഉയര്‍ത്തുന്നത്,