Connect with us

National

അനധികൃത വിദേശ റിക്രൂട്ട്‌മെന്റ് തടയുമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ബെംഗളൂരു: അനധികൃത വിദേശ റിക്രൂട്ടിംഗ് ഏജന്‍സികളെ തടയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികളുടെ സഹായത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. പ്രവാസികളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സജീവമായി ഇടപെടാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

വിദേശത്ത് ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിന് പ്രവാസി കൗശല്‍ വികാസ് യോജന ആരംഭിക്കും. പിഐഒ കാര്‍ഡുകള്‍ ഉള്ള പ്രവാസികള്‍ അത് ഒസിഐ കാര്‍ഡുകളാക്കണം. ഇതിനായുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി. ഇതിന് പിഴ ഈടാക്കില്ല. വിദേശത്ത് ജോലി തേടുന്നവര്‍ക്കായി കേരളം നൈപുണ്യ വികസനപദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.