ടൂറിസം മേഖല വികസിപ്പിക്കാന്‍ ബ്രഹത് പദ്ധതി

Posted on: January 8, 2017 11:04 am | Last updated: January 8, 2017 at 11:04 am
SHARE

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ടൂറിസം മേഖലകളിലെ പുതിയ സാധ്യതള്‍ കണ്ടെത്താനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പദ്ധതിക്ക് രൂപം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിവര്‍ഷം 1.6 മില്ല്യണ്‍ ടൂറിസ്റ്റുകളെ സ്വീകരിക്കാനുതകും വിധമാണു പദ്ധതി. 2020ഓടെ ടൂറിസം മേഖലയില്‍ 15,000 തൊഴിലവസരങ്ങളും സൃഷ്ടിക്കും.
വിവിധ മേഖലകളിലെ നാലു കമ്പനികളുമായി സഹകരിച്ചുകൊണ്ടാണു പദ്ധതി നടപ്പാക്കുക.