Connect with us

Gulf

മക്കാ മെട്രോ: തകരാറുകളില്ലാത്ത സേവനമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്

Published

|

Last Updated

മക്ക: തകരാറുകളില്ലാത്ത സേവനം നടത്താന്‍ കഴിഞ്ഞതായി മക്ക മെട്രോ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ 311,000 തീര്‍ത്ഥാടകര്‍ക്ക് മക്ക മെട്രോ പ്രയോജനകരമായി. സാങ്കേതിക തകരാറുകളൊന്നുമില്ലാതെ പൂര്‍ണ്ണ സംതൃപ്തിയോടെ സേവനംചെയ്യാനായെന്ന് റിപ്പോര്‍ട്ട് പറയുന്നു. മക്ക വികസന വിഭാഗത്തിന്റെ പ്രവര്‍ത്തനാവലോകന റിപ്പോര്‍ട്ട് മക്ക ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന് സമര്‍പ്പിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ കാലങ്ങളിലെ തിരക്കേറിയ ഹജ്ജ് കാലത്തെ മറി കടക്കാന്‍ ഹജ്ജ് മെട്രോക്ക് കഴിഞ്ഞതായും ട്രെയിന്‍, സജ്ജീകരണങ്ങള്‍, ഉപകരണങ്ങള്‍ എന്നിവക്ക് ചെറിയ തകരാറു പോലും ഉണ്ടായിട്ടില്ല. തെക്ക് കിഴക്ക് അറഫയെയും തെക്കുപടിഞ്ഞാറ് മിന, മുസ്ദലിഫയെയും ബന്ധിപ്പിക്കുന്നതാണ് ഹജ്ജ് മെട്രോ. 300 മീറ്റര്‍ അകലത്തില്‍ ഒമ്പത് സ്‌റ്റേഷനുകളാണ് മെട്രോ പാതയിലുള്ളത്. ഓരോ ട്രെയിനും 32,00 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. വലുതും ചെറുതുമായ വാഹനങ്ങളെ നിരത്തുകളില്‍ നിന്ന് കുറക്കാന്‍ മെട്രോ സേവനം മുഖേന കഴിഞ്ഞു.

മറ്റു ഭാഗങ്ങളിലേക്കും പാത വ്യാപിപ്പിക്കുന്നതിന് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ട്രൈയിന്‍ ഉപയോഗ രീതി അടങ്ങിയ അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലുള്ള ബുക്ക്‌ലെറ്റും ബോധവല്‍കരണ ചിത്രങ്ങളും എങ്ങനെ ഉപയോഗിക്കണമെന്ന് വിവരങ്ങള്‍ കൈമാറുന്നതിനുള്ള പ്രയാസങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും കണ്ടെത്തിയ ഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വേണ്ടി ഹജ്ജ് വികസന വിഭാഗം ചുമതലപ്പെടുത്തിയ ജര്‍മന്‍ കമ്പനിയാണ് TUV SUD Rail.