കാര്‍ ഇടിച്ചു കയറി നാല് തൊഴിലാളികള്‍ മരിച്ചു

Posted on: January 8, 2017 10:11 am | Last updated: January 8, 2017 at 12:16 pm
SHARE

ലക്‌നൗ: തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. ലക്‌നൗവിലെ ദാലിബാഗ് ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബഹാറീച്ച് ജില്ലക്കാരായ കൂലിപ്പണിക്കാരാണ് മരിച്ചവര്‍.

എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് അമിത വേഗത്തിലെത്തിയ കാര്‍ താമസസ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് 35 തൊഴിലാളികളാണ് താമസസ്ഥലത്ത് ഉണ്ടായിരുന്നത്.

അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്ഥലത്ത് താമസിച്ചിരുന്ന മറ്റുള്ളവര്‍ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പിച്ചു. അറസ്റ്റിലായവര്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here