യുഎസ് വിമാനത്താവളത്തില്‍ വെടിവെപ്പ്; അഞ്ച് മരണം

Posted on: January 7, 2017 8:51 am | Last updated: January 7, 2017 at 12:07 pm

മയാമി: അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേല്‍-ഹോളിവുഡ് വിമാനത്താവളത്തില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയെന്ന് കരുതുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു വെടിവെപ്പ്. സെക്കന്‍ഡ് ടെര്‍മനിലെ ബാഗേജ് ഏരിയയിലായിരുന്നു വെടിവെപ്പ്. അക്രമത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന പ്രദേശമാണ് ഫോര്‍ട്ട് ലോഡര്‍ഡേല്‍.