Connect with us

National

ഇപിഎഫ് അംഗത്വത്തിനും പെന്‍ഷനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതുവരെ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഈ മാസം 31ന് മുമ്പ് ആയത് സമര്‍പ്പിക്കണമെന്ന് എംപ്രോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിര്‍ദേശം നല്‍കി. 50 ലക്ഷം പിഎഫ് പെന്‍ഷന്‍കാര്‍ക്കും നാല് കോടി പിഎഫ് അംഗങ്ങള്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്.

ജനുവരി 31ന് മുമ്പ് ആധാര്‍ ലഭിച്ചില്ലെങ്കില്‍ ആധാറിന് അപേക്ഷിച്ച സ്ലിപ്പ് ഹാജരാക്കണം. ഈ സമയപരിധിക്കുള്ളില്‍ ആധാറോ സ്ലിപ്പോ ഹാജരാക്കാത്തവരുടെ പെന്‍ഷന്‍ റദ്ദാക്കുമെന്ന് പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ വിപി ജോയ് അറിയിച്ചു.

ഇപിഎഫ് അംഗത്വമുള്ള ഓരോ തൊഴിലാളിക്കും കേന്ദ്ര സര്‍ക്കാര്‍ പ്രതിമാസം അടിസ്ഥാന ശമ്പളത്തിന്റെ 1.16 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്. 2016ലെ ആധാര്‍ ആക്റ്റ് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്ന എല്ലാത്തിനും ആധാര്‍ നിര്‍ബന്ധമാണ്. ഇതനുസരിച്ചാണ് ഇപിഎഫിനും ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

Latest