ബ്രസീലില്‍ വീണ്ടും ജയില്‍ കലാപം; 33 മരണം

Posted on: January 6, 2017 8:30 pm | Last updated: January 6, 2017 at 8:30 pm
ഫയൽ ചിത്രം

റിയോ ഡി ജനീറോ: ബ്രസീലില്‍ വീണ്ടും ജയില്‍ കലാപത്തില്‍ 33 മരണം. വടക്കന്‍ ബ്രസീലിനെ അഗ്രികോല ഡി മോണ്ടിക്രിസ്‌റ്റോ ജയിലിലാണ് കലാപമുണ്ടായത്. നാല് ദിവസങ്ങള്‍ക്ക് മമ്പ് മറ്റൊരു ജയിലിലുണ്ടായ കലാപത്തില്‍ 56 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ജയിലില്‍ കലാപത്തിന് വഴിയൊരുക്കുന്നത്.

ജയിലില്‍ സ്ഥിതി നിയന്ത്രണ വിധേയമായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജയിലിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് നിരവധി പേരുടെ മരണത്തില്‍ കലാശിച്ചത്. മൃതദേഹങ്ങള്‍ പലതും തലയറുക്കപ്പെട്ട നിലയിലായിരുന്നു. ഒരു മണിക്കൂര്‍ ഏറ്റുമുട്ടല്‍ നീണ്ടുനിന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്‌ടോബറില്‍ മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതേജയിലില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു.