ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; വിരാട് കോഹലി നായകന്‍

Posted on: January 6, 2017 8:16 pm | Last updated: January 6, 2017 at 8:16 pm
SHARE

ന്യൂഡല്‍ഹി: ജനുവരി 15ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വിന്റി-20, ഏകദിന ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ വിരാട് കോഹ്‌ലി നയിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ധോണി രാജിവെച്ചതിനെ തുടര്‍ന്നാണ് കോഹ ലിയുടെ നേതൃത്വത്തിലുള്ള ടീമിനെ പ്രഖ്യാപിച്ചത്. ബിസിസിഐ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദാണ് ടീമിനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന ട്വിന്റി 20 ലോകകപ്പ് ക്രിക്കറ്റിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന യുവാരാജ് സിംഗ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. റിഷാബ് പന്തിനെ ട്വിന്റി ട്വന്റി ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അജിംഗ്യ രഹാനെയെ ഒഴിവാക്കിയിട്ടുണ്ട്.