ബന്ധുനിയമന‌ം: ഇപി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്എെആർ

Posted on: January 6, 2017 7:42 pm | Last updated: January 7, 2017 at 8:52 am
SHARE

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ മുന്‍ മന്ത്രി ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. മുന്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയും വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്.

ജയരാജന്റെ രാജിയിലേക്ക് നയിച്ച സംഭവമാണ് ബന്ധുനിയമന വിവാദം. പി.കെ ശ്രീമതയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചതാണ് വിവാദത്തിന് തുടക്കം. ഇതോടെ നിയമന ഉത്തരവ് വ്യവസായ വകുപ്പ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാന പ്രകാരമായിരുന്നു ജയരാജന്റെ രാജി.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ് എഫ്.ഐ.ആറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here