യുഎഇയില്‍ തീപ്പിടുത്തം; മൂന്ന് മലയാളികള്‍ വെന്തുമരിച്ചു

Posted on: January 6, 2017 5:42 pm | Last updated: January 9, 2017 at 7:53 pm
SHARE
മരിച്ച ഹുസൈനും നിസാമുദ്ദീനും

ദുബൈ: യുഎഇയില്‍ ഫുജൈറക്ക് അടുത്ത് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം കുറുകത്താണി സ്വദേശി ഹുസൈന്‍ (52), വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40 ), തലക്കടത്തൂര്‍ സ്വദേശി ഷിഹാബ് (25) എന്നിവരാണ് മരിച്ചത്.

കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വെള്ളിയാഴ്ച രാവിലെ 8.15നായിരുന്നു തീപ്പിടുത്തം. തീ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് പടർന്നതാണ് അപടകത്തിന് വഴിയൊരുക്കിയത്. അവധി ദിനമായതിനാൽ അപകടം നടക്കുമ്പോൾ എല്ലാവരും ഉറക്കത്തിലായിരുന്നു.

മൃതദേഹങ്ങള്‍ കല്‍ബയിലെ ആശുപത്രിയിലെ സൂക്ഷിച്ചിരിക്കുകയാണ്. ഗോഡൗണിൽ മലയാളികൾ മാത്രമാണുണ്ടായിരുന്നത്. സംഭവ സ്ഥലത്തു നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. 13 പേരാണു അപകട സമയത്ത്‌ ഗോഡൗണിൽ ഉണ്ടായിരുന്നത്‌. 10 പേർ ഓടി രക്ഷപെടുകയായിരുന്നു.