എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് റെയ്ഡ്; എട്ട് പേര്‍ അറസ്റ്റില്‍

Posted on: January 6, 2017 3:45 pm | Last updated: January 6, 2017 at 3:45 pm

പാലക്കാട്: എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഡിസംബര്‍ ആറ് മുതല്‍ ജനുവരി അഞ്ച് വരെയുള്ള ക്രിസ്മസ് – പുതുവത്സര കാലയളവില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ 63 റെയ്ഡുകളില്‍ 11 അബ്കാരി കേസുകളിലായി എട്ട് പേരെ അറസ്റ്റ്‌ചെയ്തു. 97.280 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ഈ കാലയളവില്‍ പിടിച്ചെടുത്തു. വിവിധയിടങ്ങളില്‍ നിന്ന് ഹാന്‍സ് പാക്കറ്റുകളും പിടികൂടി 11,800 രൂപ പിഴ ഈടാക്കി.

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷനര്‍ വി പി സുലേഷ്‌കുമാര്‍ , എം എസ് വിജയന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ രമേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി സന്തോഷ്‌കുകമാര്‍, ജി ജയപ്രകാശ്, വി.കലാധരന്‍, പി ആര്‍.പ്രശാന്ത് എന്നിവര്‍ റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കുക.