ഇന്ത്യന്‍ വംശജന്‍ ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റാകും

Posted on: January 6, 2017 11:30 am | Last updated: January 6, 2017 at 3:43 pm
SHARE

വാഷിംഗ്ടണ്‍: ഹിലരി ക്ലിന്റനെതിരായ പ്രചാരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഇന്ത്യന്‍ വംശജന് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യുപകാരം. യുവ ഇന്ത്യന്‍- അമേരിക്കനായ രാജ് ഷായെ തന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചത്. വാര്‍ത്താ വിനിമയ ഗവേഷണ ചുമതലയും രാജ് ഷാക്കാണ്.
ഗുജറാത്തില്‍ നിന്ന് യു എസിലേക്ക് കുടിയേറിയവരാണ് ഷായുടെ കുടുംബം.

34കാരനായ ഷാ ഇപ്പോള്‍ റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റിയില്‍ ഗവേഷണ മേധാവിയാണ്.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റനെതിരെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതില്‍ ഷായാണ് മുഖ്യപങ്കു വഹിച്ചത്. ഇതിനുള്ള അംഗീകാരമായാണ് പുതിയ സ്ഥാനലബ്ധി വിലയിരുത്തപ്പെടുന്നത്.