ജസ്റ്റിസ് കട്ജു മാപ്പ് പറഞ്ഞു; കോടിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

Posted on: January 6, 2017 3:22 pm | Last updated: January 7, 2017 at 11:34 am

ന്യൂഡല്‍ഹി: സൗമ്യ വധക്കേസ് വിധിയെ ചോദ്യം ചെയ്തതിന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചു. ഇതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിച്ചു. കോടതിയലക്ഷ്യ കേസില്‍ കട്ജു നിരുപാധികം മാപ്പപേക്ഷിച്ചതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ വിമര്‍ശനം ഉന്നയിച്ചതാണ് കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടി വരാന്‍ കാരണമായത്. വിധി ചോദ്യം ചെയ്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത് കോടതി ഹര്‍ജിയായി സ്വീകരിച്ച് കട്ജുവിനെ വിളിച്ചുവരുത്തി. കേസ് പരിഗണിച്ച ദിവസം ബഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരുമായി കട്ജു രൂക്ഷമായ വാക്കേറ്റത്തിലും ഏര്‍പ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ് കോടതിയലക്ഷ്യമാണെന്ന് വിധിച്ച് സുപ്രീം കോടതി കേസെടുത്തത്.