ഡി ലാ റ്യു കമ്പനിക്ക് കരാര്‍: മറുപടി നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകും: ഉമ്മന്‍ചാണ്ടി

Posted on: January 6, 2017 2:43 pm | Last updated: January 6, 2017 at 7:44 pm

കോഴിക്കോട്: പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ കരാര്‍ നല്‍കിയ ഡി ലാ റ്യൂ കമ്പനിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന കോഴിക്കോട് ഹെഡ്‌പോസ്റ്റ് ഓഫീസ് പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരിമ്പട്ടികയില്‍പ്പെട്ടവര്‍ക്കുപോലും വലിയ സൗജന്യങ്ങള്‍ അനുവദിക്കുകയാണ്. ഇതിനെതിരെ കോടതിയില്‍പോകാന്‍ നിര്‍ബന്ധിതമാകും. നോട്ട് നിരോധം രാജ്യത്തെ സര്‍വമേഖലകളെയും തകര്‍ത്തതായും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തശൂരില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും എറണാകുളത്ത് എ.ഐ.സി.സി സെക്രട്ടറി ദീപക്ക് ബാബ്രിയ?യും സമരം ഉദ്ഘാടനം ചെയ്തു.