വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ച ഞായറാഴ്ച

Posted on: January 6, 2017 2:28 pm | Last updated: January 7, 2017 at 11:12 am
SHARE

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരായ പോളിറ്റ്ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്രകമ്മിറ്റിയുടെ അജണ്ടയില്‍ പിബി കമ്മീഷന്‍ റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തി. അതേസമയം മുന്‍മന്ത്രിയായിരുന്ന ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കില്ല എന്നാണ് വിവരങ്ങള്‍.കേരളത്തിലെ സിപിഐഎമ്മിന്റെ സംഘടനാ വിഷയങ്ങള്‍ സംബന്ധിച്ചുളള പരാതികളുടെ അടിസ്ഥാനത്തിലാണ് പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിരായി വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയും വിഎസിന് എതിരായി നേതൃത്വം നല്‍കിയ പരാതിയും പരിശോധിച്ചാണ് പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിഭാഗീയതയുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തോളമായി ഉയര്‍ന്നിരുന്ന പരാതികളാണ് പിബി കമ്മീഷനിലുളളത്.
അതേസമയം വിഎസിനെതിരെ കടുത്ത നടപടിയുണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here