Connect with us

Gulf

കുവെെത്തിൽ വിദേശികൾക്കുള്ള ചികിത്സാ ചാർജുകൾ വർദ്ധിപ്പിക്കും

Published

|

Last Updated

കുവൈത് സിറ്റി: രാജ്യത്തെ വിദേശികൾക്ക് നൽകിവരുന്ന ചികിത്സാ സേവനങ്ങൾക്കുള്ള ചാർജ്ജുകൾ  വർദ്ധിപ്പിക്കാൻ ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറിമാരുടെ കൗൺസിൽ യോഗം തീരുമാനിച്ചതായി , ആരോഗ്യവകുപ്പ്  നിയമകാര്യ അണ്ടർ സെക്രട്ടറി  ഡോ. മഹ്‌മൂദ്‌ അബ്ദുൽഹാദി വ്യക്തമാക്കി.
വിദേശികൾക്ക് നൽകി വരുന്ന ചികിത്സാ  സേവനങ്ങളിൽ  സർക്കാർ ചിലവഴിക്കേണ്ടിവരുന്ന ചിലവുകൾ അവരുമായി  പങ്കു വെച്ച് കൊണ്ട് സർക്കാർ ചെലവുകൾ കുറക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടി , ഇതുപ്രകാരം , എക്സ്റേ ,സ്കാൻ ലാബ് പരിശോധന തുടങ്ങിയവക്കെല്ലാം അധിക തുക ഈടാക്കുമെന്നും, എന്നാൽ വിദേശികൾക്ക് താങ്ങാനാവുന്നതിൽ അധികാമവില്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സർക്കാർ പരിഗണയിലുള്ള, ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുമായി ഈ ചാർജ്ജ് വർദ്ധനയ്ക്ക് ബന്ധമില്ലെന്നും ,വാർഷിക ഇൻഷൂറൻസ് പ്രീമിയം 50 ൽ നിന്ന് 130  ദീനാർ ആക്കി ഉയർത്താനുള്ള നിർദ്ദേശം ഉന്നതതല പരിഗണയിലാണെന്നും  ഡോ. അബ്ദുൽ ഹാദി കൂട്ടിച്ചേർത്തു.
സൗജന്യ ചികിത്സാ സേവനം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുക ,വിദേശികൾക്കുള്ള  ചികിത്സാ സേവനം പൂർണ്ണമായും സർക്കാർ കയ്യൊഴിയുക എന്ന നയത്തിന്റെ ഭാഗമായാണ് അവരുടെ ജീവിതച്ചിലവ് ഗണ്യമായി വർദ്ധിക്കാൻ കാരണമാവുന്ന ഈ ചാർജ്ജ് വർദ്ധന എന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ ആശുപത്രികൾക്കും  ക്ലിനിക്കുകൾക്കും വ്യാപകമായി അനുമതി കൊടുത്തുകൊണ്ടിരിക്കുന്ന സർക്കാർ നിലപാട്  ഇതോട് ചേർത്ത് വായിക്കാവുന്നതാണ് .

Latest