Connect with us

National

നോട്ട് അസാധുവാക്കല്‍ സാമ്പത്തിക മാന്ദ്യത്തിന് വഴിവെച്ചേക്കും: രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും രാജ്യത്തിന്റെ ദീര്‍ഘകാല നേട്ടത്തിന് ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. നോട്ട് അസാധുവാക്കലിന് ശേഷം ഇത് സംബന്ധിച്ച് രാഷ്ട്രപതി ഇതാദ്യമായാണ് പ്രതികരിക്കുന്നത്.

നോട്ട് അസാധുവാക്കിയത് മൂലം ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

Latest