Connect with us

Gulf

സുപ്രീം കോടതി വിധി മത നിരപേക്ഷതക്കുള്ള അംഗീകാരം. പി ടി എ റഹീം എം എല്‍ എ

Published

|

Last Updated

പി ടി എ റഹീം എം എല്‍ എയും കാരാട്ട് റസാഖ് എം എല്‍ എയും സിറാജ് മജ്‌ലിസില്‍

ദുബൈ: തിരഞ്ഞെടുപ്പില്‍ മതവും ജാതിയും വംശവും ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ അസ്ഥിത്വം നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നതെന്ന് കുന്നമംഗലം എം എല്‍ എ പി ടി എ റഹീം.
സിറാജ് മജ്‌ലിസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന താനുള്‍പെടെയുള്ളവര്‍ ഉയര്‍ത്തിയ കാഴ്ചപ്പാട് ശരിവെക്കുന്നതാണ് സുപ്രീം കോടതി വിധി.
പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് 50,000 രൂപ അവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നാട്ടില്‍ അതിനുള്ള അപേക്ഷകള്‍ ലഭിക്കുന്ന മുറക്ക് സഹായങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടുന്ന സഹകരണങ്ങള്‍ ചെയ്തുനല്‍കാറുണ്ട്. എന്നാല്‍ ഇത് അപര്യാപ്തമാണെന്ന് ബോധ്യമായിട്ടുണ്ട്.

പ്രവാസി സമൂഹത്തിനിടയില്‍ ഐ സി എഫ് നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഇത്തരത്തില്‍ പ്രവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സര്‍ക്കാര്‍ സഹായവും അംഗീകാരവും നേടിയെടുക്കുന്നതിന് പരിശ്രമങ്ങള്‍ നടത്തും. നാട്ടിലും വിദേശത്തും സിറാജ് ദിനപത്രവും സുന്നി പ്രസ്ഥാനവും മര്‍കസുമൊക്കെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി സ്വാഗതം പറഞ്ഞു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് അധ്യക്ഷത വഹിച്ചു.

Latest