Connect with us

Kuwait

മകളെ കൊലപ്പെടുത്തിയതിനു കുവൈറ്റി ദമ്പതികള്‍ക്ക് വധശിക്ഷ

Published

|

Last Updated

കുവൈറ്റ്‌സിറ്റി: സ്വന്തം മകളെ കൊലപ്പെടുത്തിയതിനു മാതാപിതാക്കള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചു. സാലിം ബഹാന്‍(26 ) ഭാര്യ അമീറാ ഹുസ്സൈന്‍ (23 ) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
മയക്കുമരുന്നിന് അടിമകളായ പ്രതികള്‍ മൂന്ന് വയസ്സ് മാത്രം പ്രായമായ സ്വന്തം മകളെ അടിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തുകയും കൃത്യത്തിനു ശേഷം ബോഡി ഫ്രീസറില്‍ സൂക്ഷിക്കുകയുമായിരുന്നു എന്നായിരുന്നു കേസ്.

2016 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2007 മുതല്‍ വധ ശിക്ഷ നിര്‍ത്തലാക്കിയിരുന്ന കുവൈറ്റ് 2013 മയക്കുമരുന്ന് കേസിലും ദേശവിരുദ്ധ കേസിലും വധശിക്ഷ വിധിക്കപെട്ട 5 പേരെ തൂക്കിലേറ്റിയിരുന്നു.

Latest