Connect with us

Eranakulam

കൈക്കൂലി: ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: കൈക്കൂലികേസില്‍ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ എ.കെ. പ്രതാപ് അറസ്റ്റില്‍. കെട്ടിട നിര്‍മാതാക്കളില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതാപ് ഉള്‍പ്പെടെ നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് ലേബര്‍ കമ്മീഷ്ണര്‍ എ.ഡി ദയാല്‍, ജഡേജ, സുനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.

ഇവരുടെ പക്കല്‍ നിന്ന് 60000 രൂപ പിടിച്ചെടുത്തു. സിബിഐ അഴിമതി വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ്‌ചെയ്തത്.

Latest