ദേശീയ തലത്തില്‍ പ്രക്ഷോഭം നടത്തുന്നതിനായി സംഘടനയെ ശക്തിപ്പെടുത്തണമെന്ന് വിഎസ്‌

Posted on: January 5, 2017 3:25 pm | Last updated: January 6, 2017 at 12:01 pm

തിരുവനന്തപുരം: ദേശീയ തലത്തില്‍ പ്രക്ഷോഭം നടത്തുന്നതിനായി സംഘടനയെ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിനു കത്ത് നല്‍കി. ജനകീയ സമരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കണം. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ സിപിഎം ദേശീയ പ്രക്ഷോഭം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രമല്ല ബഹുജനങ്ങളെ അണിനിരത്തിയുള്ള സമരമാണ് ഇനി നടത്തേണ്ടത്. ജനങ്ങളെ കൂടുതലായി സമരരംഗത്ത് കൊണ്ടുവരുന്നതിന് സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയേ മതിയാവൂ. പലയിടത്തും പാര്‍ട്ടി ഇപ്പോള്‍ ദുര്‍ബലാവസ്ഥയിലാണെന്നും കത്തില്‍ വിഎസ് ചൂണ്ടിക്കാട്ടുന്നു. മകന്‍ വി.എ. അരുണ്‍ കുമാര്‍ മുഖേനയാണ് വിഎസ് കേന്ദ്ര നേതൃത്വത്തിനു കത്ത് കൈമാറിയത്.