പാര്‍ട്ടി പ്രവര്‍ത്തകരെ അച്ചടക്കം പഠിപ്പിച്ച് വി എം സുധീരന്‍

Posted on: January 5, 2017 3:06 pm | Last updated: January 5, 2017 at 3:06 pm
SHARE

മലപ്പുറം: പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ ജോലി കൃത്യമായി നിറവേറ്റണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് സംവിധാനം വഴി അല്ലാതെ അവിഹിതമായി നേടിയെടുത്ത എല്ലാ പദവികളും രാജിവെച്ച് വന്നാല്‍ മാത്രമേ പാര്‍ട്ടി അംഗത്വം നിലനില്‍കുകയുള്ളു. അല്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. യോഗങ്ങളിലെ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കുറക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഡയറി പോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത ഗവണ്‍മെന്റാണ് ഭരിക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് സര്‍ക്കാര്‍ കലണ്ടറും ഡയറിയും വിതരണം നടക്കുന്നത്.
എന്നാല്‍ ഇത്തവണ പതിവ് തെറ്റിയെന്നും സര്‍ക്കാരിന്റെ വീഴ്ച്ചയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, എ പി അനില്‍കുമാര്‍ എം എല്‍ എ, മുന്‍ ഡി സി സി അധ്യക്ഷന്‍ ഇ മുഹമ്മദ് കുഞ്ഞി, പി ടി അജയ് മോഹന്‍, വി എ കരിം പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here