സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ ഭീഷണിയായി ഇരുമ്പ് പെട്ടികള്‍

Posted on: January 5, 2017 2:24 pm | Last updated: January 5, 2017 at 2:24 pm
SHARE

ഒറ്റപ്പാലം: സിവില്‍ സ്റ്റേഷന്‍ കവാടത്തിനു മുമ്പിലെ ഇരുമ്പ് പെട്ടികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.
തിരഞ്ഞെടുപ്പ് വേളകളില്‍ ബാലറ്റ് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന പെട്ടികളാണ് കണ്ണിയംപുറം മിനി സിവില്‍ സ്റ്റേഷന്‍ കവാടത്തിനു മുമ്പില്‍ അനാഥമായ നിലയില്‍ കിടക്കുന്നത്.

അനങ്ങനടി,ത്രിക്കടീരി പഞ്ചായത്തുകളുടെ പേരാണ് പെട്ടിക്ക് വശത്തായി രേഖപ്പെടുത്തിയിരിക്കുന്നത്.വരണാധികാരികള്‍ പെട്ടികള്‍ ‘ദ്രമായി ട്രഷറിയിലെ സ്‌ട്രോങ്ങ് റൂമില്‍ എത്തിക്കണമെന്നാണ് ചട്ടം.പക്ഷെ അതിനു വിപരീതമായി പെട്ടികള്‍ കവാടത്തിനു മുമ്പില്‍ കൊണ്ട് വന്നിട്ടതാണത്രെ.