അനധികൃതസ്വത്ത് സമ്പാദനക്കേസ്: ടോംജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

Posted on: January 5, 2017 12:25 pm | Last updated: January 5, 2017 at 3:40 pm
SHARE

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് അഡീ.ചീഫ് സെക്രട്ടറി ടോംജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. നേരത്തെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ടോംജോസിന്റെ ഫഌറ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡുകളുടെ തുടര്‍നടപടിയാണ് ചോദ്യംചെയ്യല്‍. അനധികൃത സ്വത്ത് സമ്പാദനത്തിന് ടോം ജോസിനെതിരെ മുവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ടോം ജോസിന്റെ വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്ന് വിജിലന്‍സിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നത്.വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് ടോം ജോസിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു.

തുടര്‍ന്ന് രണ്ട് മാസമായി പ്രാഥമിക അന്വേഷണം നടക്കുകയായിരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമായി കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here