Connect with us

International

നിശാ ക്ലബ്ബ് വെടിവെപ്പ്: അക്രമിയെ തിരിച്ചറിഞ്ഞെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി

Published

|

Last Updated

അങ്കാറ: ഇസ്താംബൂളില്‍ പുതുവത്സര ആഘോഷത്തിനിടെ നിശാ ക്ലബ്ബില്‍ ആക്രമണം നടത്തിയയാളെ തിരച്ചറിഞ്ഞെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മന്ത്രി മെവ്‌ലൂത് കാവ്‌സോഗ്ലു ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണം നടത്തിയ ഉടനെ അക്രമി രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അക്രമിയെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ ഊര്‍ജിതമായി നടക്കുകയായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ വരെ തിരച്ചില്‍ നടത്തിയെന്നും മെവ്‌ലൂത് കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരാണ് അക്രമിയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.

ആഭ്യന്തര മന്ത്രാലയവും കോടതിയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുവത്സര ആഘോഷത്തിനിടെയാണ് തുര്‍ക്കിയിലെ റെയ്‌ന നിശാക്ലബ്ബിന നേരെ ആക്രമണമുണ്ടായത്. പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നതിനിടെ അക്രമി ആള്‍ക്കൂട്ടത്തിലേക്ക് 120 തവണയാണ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ 27 വിദേശികളുള്‍പ്പെടെ 39പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിനു പിന്നാലെ അതിന്റെ ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുത്തിരുന്നു. തുര്‍ക്കിയില്‍ ഇതിന് മുമ്പും ഇസില്‍ ഇതേപോലെ ഭീകരാക്രമണം നടത്തിയിരുന്നു. മരിച്ചവരില്‍ സഊദി, ലബനാന്‍, ഇസ്‌റാഈല്‍, ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കു പുറമേ രണ്ട് ഇന്ത്യക്കാരുമുണ്ടായിരുന്നു.

അക്രമിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുന്നതോടൊപ്പം രാജ്യത്തെ ഇസില്‍ സ്വാധീനം ഇല്ലാതാക്കാനും തുര്‍ക്കി പ്രതിരോധ മേഖല ശ്രമിക്കുന്നുണ്ട്.

Latest