Connect with us

International

ഇസ്‌റാഈല്‍ സൈനികന്‍ കുറ്റക്കാരനെന്ന് കോടതി

Published

|

Last Updated

കൊല്ലപ്പെട്ട യുവാവിന്റെ മാതാവിന്റെ നേതൃത്വത്തില്‍ വെസ്റ്റ് ബാങ്കില്‍ നടന്ന പ്രകടനം

ടെല്‍ അവീവ്: പരുക്കേറ്റ ഫലസ്തീന്‍ യുവാവിനെ പ്രകോപനങ്ങളൊന്നുമില്ലാതെ വെടിവെച്ച് കൊന്ന ഇസ്‌റാഈല്‍ സൈനികന്‍ കുറ്റക്കാരനാണെന്ന് കോടതി. തലസ്ഥാനമായ ടെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയത്തിലെ സൈനിക കോടതിയില്‍ നടന്ന പ്രത്യേക വിചാരണയിലാണ് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള വിധി പുറപ്പെടുവിച്ചത്.

ഫലസ്തീന് അനുകൂലമായതും ഇസ്‌റാഈല്‍ സൈന്യത്തിനെതിരായതുമായ വിധി അപൂര്‍വമായി മാത്രമാണ് ഇസ്‌റാഈല്‍ കോടതി പുറപ്പെടുവിക്കാറുള്ളത്. ഇസ്‌റാഈലിലെ മനുഷ്യാവകാശ സംഘടനയാണ് കേസിന് നിര്‍ണായകമായ വീഡിയോ പുറത്തുവിട്ടത്. സൈനികനെതിരെ നടപടി ആവശ്യപ്പെട്ട് ഈ സംഘടന രംഗത്തെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 24നാണ് 21കാരനായ ഫലസ്തീന്‍ യുവാവ് അബദ് അല്‍ ഫത്താഹ് അല്‍ ശരീഫിനെ 20കാരനായ ഇലോര്‍ അസാറിയ എന്ന ഇസ്‌റാഈല്‍ സൈനികന്‍ വെടിവെച്ച് കൊല്ലുന്നത്. വെടിവെച്ച് കൊല്ലുന്നതിന്റെ വീഡിയോ ബി ദിസലേം എന്ന സംഘടന പുറത്തുവിട്ടിരുന്നു. വെസ്റ്റ് ബേങ്കിലെ ഹെബ്രോണിലാണ് ക്രൂരമായ മനുഷ്യാവകാശ ലംഘനം നടന്നത്.
മനുഷ്യാവകാശ സംഘടനകള്‍ സൈനികനെതിരെ രംഗത്തെത്തിയെങ്കിലും ഇസ്‌റാഈല്‍ ജനത ഇയാള്‍ക്കൊപ്പമായിരുന്നു. സ്വയം രക്ഷക്ക് വേണ്ടിയാണ് സൈനികന്‍ ആക്രമണം നടത്തിയതെന്ന ന്യായീകരണമാണ് വ്യാപകമായി ഉയരുന്നത്. കൊല്ലപ്പെട്ട യുവാവ് ബോംബ് ബെല്‍റ്റ് അണിഞ്ഞിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തള്ളി. ആക്രമണ സമയം ഫലസ്തീന്‍ യുവാവ് നിരായുധനും പരുക്കേറ്റയാളുമായിരുന്നെന്ന് കോടതിക്ക് ബോധ്യമായി.

 

---- facebook comment plugin here -----

Latest