മലയാളിയായ ലഫ്. ജനറല്‍ ശരത് ചന്ദ് കരസേന ഉപ മേധാവിയാകും

Posted on: January 5, 2017 7:37 am | Last updated: January 4, 2017 at 11:38 pm

ന്യൂഡല്‍ഹി: ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി സ്ഥാനമേറ്റ ഒഴിവില്‍ മലയാളിയായ ലഫ്. ജനറല്‍ ശരത് ചന്ദ് ഉപ മേധാവിയാകും. നിലവില്‍ തെക്കുപടിഞ്ഞാറന്‍ കരസേനാ കമാന്‍ഡിന്റെ മേധാവിയായിരുന്നു ശരത് ചന്ദ്.

കൊട്ടാരക്കര കുറുമ്പല്ലൂര്‍ ശാരദാ മന്ദിരത്തില്‍ പരേതനായ എന്‍ പ്രഭാകരന്‍ നായരുടെയും ജി ശാരദാമ്മയുടെയും മകനായ ശരത് ചന്ദ് നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും സൈനിക വിദ്യാഭ്യാസം നേടിയ ശേഷമാണ് 1979ല്‍ 11ാം ഗഢ്വാള്‍ റൈഫിള്‍സില്‍ കമ്മീഷന്‍ നേടിയത്. സൈന്യത്തിന്റെ നിര്‍ണായക ഓപറേഷനല്‍ സെക്ടറുകളിലെല്ലാം ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.