Connect with us

Malappuram

എം ബി ബി എസ് വിദ്യാര്‍ഥി ചമഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിലസിയ യുവാവ് പിടിയിലായി

Published

|

Last Updated

മഞ്ചേരി: മെഡിക്കല്‍ വിദ്യാര്‍ഥി ചമഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മാസങ്ങളായി കറങ്ങിനടന്ന യുവാവിനെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മഞ്ചേരി നെല്ലിക്കുത്ത് തേക്കിന്‍തൊടി ഷിബിന്‍(20)ആണ് അറസ്റ്റിലായത്.

എം ബി ബി എസിന് പഠിക്കുകയാണെന്ന് ബോധ്യപ്പെടുത്തിയാണ് യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിരുന്നത്. ഓവര്‍കോട്ടും സ്‌റ്റെതസ്‌കോപ്പുമായി കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. മാസങ്ങളായിട്ടും ആര്‍ക്കും പന്തികേട് തോന്നിയിരുന്നില്ല. സ്ഥിരമായി ക്ലാസില്‍ കയറാതിരുന്നതോടെ സംശയം തോന്നിയ ജീവനക്കാര്‍ കാര്യങ്ങള്‍ ആരാഞ്ഞെങ്കിലും വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാര്‍ യുവാവിനെ നിരീക്ഷിക്കുകായിരുന്നു. മെഡിസിന്‍ വിദ്യാര്‍ഥിയല്ലെന്ന് ബോധ്യമായതോടെയാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പുസ്തകത്തിനും മറ്റും സാമ്പത്തിക പ്രയാസമുണ്ടെന്ന് പറഞ്ഞ് ജീവനക്കാരില്‍ നിന്ന് പണം തട്ടിയതായും ആരോപണമുണ്ട്.

Latest