പശുക്കള്‍ക്കും പോത്തുകള്‍ക്കും ആധാര്‍ മോഡല്‍ കാര്‍ഡ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

Posted on: January 4, 2017 10:44 pm | Last updated: January 4, 2017 at 10:44 pm
SHARE

ന്യൂഡല്‍ഹി: രാജ്യത്തെ പശുക്കള്‍ക്കും പോത്തുകള്‍ക്കും ആധാര്‍ മോഡല്‍ കാര്‍ഡ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 12 അക്ക യുഐഡി നമ്പറാണ് പശുക്കള്‍ക്കും പോത്തുകള്‍ക്കും നല്‍കുക. മൃഗസംരക്ഷണവകുപ്പിന്റേതാണ് പുതിയ തീരുമാനം.

പശുക്കളുടെ വംശവര്‍ധന, പാലുല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ്പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്. ഇതിന് വേണ്ടി 148 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

8.8 കോടി പശുക്കള്‍ക്കും പോത്തിനുമാണ് കാര്‍ഡ് നല്‍കുക. തിരിച്ചറിയല്‍ നമ്പര്‍ പതിച്ച ടാഗ് ഓരോ പശുവിന്റെയും പോത്തിന്റെയും ചെവിടില്‍ ഘടിപ്പിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് രാജ്യത്തെ പശുക്കളുടെയും പോത്തുകളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റാബേസില്ഡ സൂക്ഷിക്കും. പശുവിന്റെ വിവരത്തോടൊപ്പം തന്നെ ഉടമയുടെ വിവരവും തിരിച്ചറിയല്‍ കാര്‍ഡിലുണ്ടാവും. ഓരോ ടാഗിനും എട്ട് രൂപയാണ് ചിലവ് വരിക.