ഇ-പേമന്റ് സംബന്ധിച്ച് സംശയമുണ്ടോ? 14444ല്‍ വിളിക്കൂ…

Posted on: January 4, 2017 9:56 pm | Last updated: January 4, 2017 at 9:56 pm

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം ആരംഭിച്ചു. 14444 എന്ന നമ്പറില്‍ വിളിച്ച് ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി നേടാം. കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ മണി ആപ്പായ ഭീം, ഇ വാലറ്റുകള്‍, ആധാര്‍ അടിസ്ഥാനമാക്കിയ പേമന്റ് സംവിധാനം തുടങ്ങി എല്ലാറ്റിനെ സംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഈ നമ്പറില്‍ മറുപടി ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ടോള്‍ ഫ്രീ സേവനം ലഭിക്കുക. വൈകാതെ മറ്റു ഭാഷകളിലേക്കും ലഭ്യമാക്കും. കേന്ദ്ര ടെലികോം വകുപ്പും സോഫ്റ്റ്‌വെയര്‍ അസോസിയേഷനായ നാസ്സ്‌കോമും ചേര്‍ന്നാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. എല്ലാ മൊബൈല്‍ സേവന ദാതാക്കള്‍ വഴിയും ഈ നമ്പറില്‍ വിളിക്കാന്‍ സാധിക്കും.