Connect with us

National

അഖിലേഷ് തന്നേക്കാള്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് ഷീല ദീക്ഷിത്‌

Published

|

Last Updated

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയാകാന്‍ തന്നേക്കാള്‍ നല്ലത് സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവാണെന്ന് കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീല ദീക്ഷിത്.

എനിക്ക് 78 വയസായി, രാഷ്ട്രീയത്തില്‍ തന്നേക്കാള്‍ 30 പതിറ്റാണ്ട് ജൂനിയറായ അഖിലേഷ് യാദവിന് വേണ്ടി വഴിമാറാനും സന്തോഷമാണ്. എന്നാല്‍ ഇത്തരത്തിലൊരു സഖ്യ തീരുമാനമോ ഉടമ്പടിയോ ഉണ്ടാക്കപ്പെട്ടിട്ടില്ലെന്നും അവര്‍ എന്‍ഡിടിവിയോട് പറഞ്ഞു

സമാജ്‌വാദി പാര്‍ട്ടിയിലെ ഭിന്നിപ്പും അഖിലേഷിന്റെ കോണ്‍ഗ്രസ് സഖ്യത്തിനായുള്ള ചായ്‌വും വലിയ ചര്‍ച്ചകള്‍ക്ക് കുടപിടിക്കുകയാണെന്നതിന്റെ സൂചനയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വ്യക്തമാക്കന്നത്. ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായ അഖിലേഷ് യാദവും അച്ഛന്‍ മുലായം സിങ് യാദവും പാര്‍ട്ടിക്കുള്ളില്‍ അധികാര വടംവലി നടത്തുന്നതിന് ഇടയിലാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ അഖിലേഷ് പക്ഷം ചരട് വലിക്കുന്നത്.

മുലായവും അഖിലേഷും ഒറ്റയ്‌ക്കൊറ്റയ്ക്ക് തിരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിച്ചാല്‍ അഖിലേഷിനെ ഒപ്പം കൂട്ടാനാണ് കോണ്‍ഗ്രസിന് താല്‍പര്യം. ഇരു കൂട്ടരും തമ്മില്‍ സഖ്യചര്‍ച്ചകള്‍ സജീവമാണെന്നതിന്റെ സൂചനയാണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ പ്രതികരണം.

---- facebook comment plugin here -----

Latest