Connect with us

Gulf

ഇലക്‌ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡുകള്‍: എച്ച് എം സി ആശുപത്രികള്‍ക്ക് അംഗീകാരം

Published

|

Last Updated

ദോഹ: മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഇലക്‌ട്രോണിക്‌വത്കരിച്ച് മികച്ച സേവനം പ്രയോഗതവ്ത്കരിച്ച രണ്ട് എച്ച് എം സി ആശുപത്രികള്‍ക്ക് രാജ്യാന്തര അംഗീകാരം. ഹാര്‍ട്ട് ഹോസ്പിറ്റിലിനും നാഷനല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ചുമാണ് ഹെല്‍ത്ത് കെയര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം സൊസൈറ്റിയുടെ അക്രഡിറ്റേഷന്‍ നേടിയത്. സൊസൈറ്റിയുടെ സ്റ്റേജ് 6 ഡിസ്റ്റിംഗ്ഷനാണ് ആശുപത്രികള്‍ നേടിയത്. ഈ അംഗീകാരം നേടുന്ന രാജ്യത്തെ ആദ്യ ആശുപത്രികളാണിതെന്ന് എച്ച് എം സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ആരോഗ്യ മേഖലയിലെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് ഐ ടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന വലിയ അംഗീകാരമാണിത്.

മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഡിജിറ്റല്‍വത്കരിച്ച് ഡോക്ടര്‍മാര്‍ക്ക് ഒരു ക്ലിക്കില്‍ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന വിവിധ സംരംഭങ്ങളുടെ ഭാഗമായാണ് രണ്ടു ആശുപത്രികളിലും സംവിധാനം നടപ്പിലാക്കിയതെന്നും എച്ച് എം സി നടത്തി വരുന്ന ഇല്ക്‌ട്രോണിക്‌വത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അംഗീകാരമാണിതെന്നും ഹാര്‍ട്ട് ഹോസ്പിറ്റല്‍ സി ഇ ഒയും മെഡിക്കല്‍ ഡയറക്ടറുമായ പ്രൊഫ. വില്യം മെക് കെന്ന പറഞ്ഞു. ക്ലിനിക്കല്‍ ഡിസിസഷന്‍ സപ്പോര്‍ട്ട് സിസ്റ്റം, ക്ലോസ്ഡ് ലൂപ്പ് മെഡിക്കേ,ന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയും നടപ്പിലാക്കിയിട്ടുണ്ട്. സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പു വരുത്താവുന്ന രീതികളാണിതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ പരിചരണ മേഖലയില്‍ സാങ്കേതികവിദ്യകളുടെ പ്രയോജനം കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് എച്ച് എം സി ശ്രമിക്കുന്നത്. ക്ലിനിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഏറെ ഫലപ്രദമായി പ്രയോജനപ്പെടുത്തി വരുന്നതായി കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. അലക്‌സാന്‍ഡര്‍ നൂത്ത് പറഞ്ഞു.

വിവിധ ഘട്ടങ്ങളിലായി ആശുപത്രികളും രോഗികളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഡിജിറ്റല്‍വത്കരിക്കാനാണ് എച്ച് എം സി പദ്ധതി. ഏഴാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ രോഗികളുടെ ഏറ്റഴും പുതിയ വിവരങ്ങളുള്‍പ്പെടെ ഇലക്‌ട്രോണിക് ഡാറ്റയായി സൂക്ഷിക്കാന്‍ സാധിക്കുമെന്ന് എച്ച് എം സി ക്ലിനിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സി എം ഒ. ഡോ. അബ്ദുല്‍ വഹാബ് അല്‍ മുസ്‌ലിഹ് പറഞ്ഞു.
രോഗികള്‍ക്ക് വളരെ വേഗത്തിലും സുരക്ഷിതമായും ചികിത്സ നല്‍കാന്‍ ഇതുവഴി സാധിക്കും. കൈകൊണ്ടെഴുതിയും മറ്റും തയാറാക്കുന്ന വിവരങ്ങളില്‍ സംഭവിക്കാവുന്ന പിശകുകളും മരുന്നുകള്‍ നല്‍കുന്നതില്‍ സംഭവിക്കുന്ന അബദ്ധങ്ങളും പൂര്‍ണമായും ഒഴിവാക്കുന്നതാണ് സംവിധാനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.