Connect with us

Gulf

ഇന്ത്യന്‍ കായിക സംഘടന പ്രഖ്യാപിച്ചു; വിമര്‍ശങ്ങള്‍ പരിഗണിക്കുമെന്ന് അംബാസിഡര്‍

Published

|

Last Updated

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐ എസ് സി) പ്രഖ്യാപന വേദിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം

ദോഹ: ഇന്ത്യന്‍ എംബസിക്ക് കീഴില്‍ ഔദ്യോഗിക കായിക സംഘടന, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐ എസ് സി) അംബാസിഡര്‍ പി കുമരന്‍ പ്രഖ്യാപച്ചു. എംബസി ആഭിമുഖ്യത്തിലുള്ള നാലാമത് കമ്യൂണിറ്റി സംഘടനയാണിതെന്ന് ഇന്നലെ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അംബാസിഡര്‍ അറിയിച്ചു. നിലവില്‍ കായിക മേഖലയില്‍കൂടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ (ഐ എസ് സി) നിന്നുള്‍പ്പെടെ ഉയര്‍ന്ന ആശങ്കള്‍ക്കിടെയാണ് പ്രഖ്യാപനം. വിമര്‍ശങ്ങളും ആശങ്കകളും പരിഗണിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും സുതാര്യമായ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഐ എസ് സി പ്രവര്‍ത്തിക്കുകയെന്നും അംബാസിഡര്‍ അറിയിച്ചു.

ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കായിക അവബോധം വര്‍ധിപ്പിക്കാനും പരിശീലനവും മത്സരങ്ങളും നടത്താനുമാണ് ഐ എസ് സി ലക്ഷ്യമിടുന്നത്. ഖത്വറിനെ ലോക കായിക കേന്ദ്രമാക്കുകയെന്ന ദേശീയ വീക്ഷണത്തെ പിന്തുണക്കാനും 2022ല്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് ഫുട്‌ബോള്‍
സംഘാടനത്തിന് സഹകരണം നല്‍കാനുമാണ്

ഖത്വര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 14ന് ഐ എസ് സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും. ലോകകപ്പിനൊപ്പം മറ്റു അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും സംഘടന പിന്തുണ നല്‍കും.
നിലവില്‍ രൂപവത്കരിച്ച അഡ്‌ഹോക് കമ്മിറ്റി ഒരുവര്‍ഷത്തിനകം ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കും. നിലാംഗ്ഷു ഡേ ആണ് അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ്. ഹസന്‍ ചൗഗ്ലേ (ഒപറേഷന്‍സ് ആന്റ് പബ്ലിക്ക് റിലേഷന്‍സ്) ഡോ. മോഹന്‍ തോമസ് (ഗവണ്‍മെന്റ് റിലേഷന്‍സ് ആന്‍ഡ് പ്രിമൈസസ് ഡവലപ്‌മെന്റ്), എം എസ് ബുഖാരി ( കോര്‍പറേറ്റ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ്) എന്നിവരാണ് മറ്റു ചുമതല വഹിക്കുന്നവര്‍. പാട്രണ്‍ കൗണ്‍സില്‍ ചെയര്‍മാനായി അസീം അബ്ബാസിനേയും ജനറല്‍ സെക്രട്ടറിയായി ഹബീബുന്നബിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന്‍ ക്യാപ്റ്റന്‍ രവികുമാറാണ് കോര്‍ഡിനേറ്റിംഗ് ഓഫിസര്‍.

ഇന്ത്യന്‍ കമ്യൂണിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന 60 പേരില്‍നിന്നാണ് അഡ്‌ഹോക് കമ്മിറ്റി പ്രതിനിധികളെ തിരഞ്ഞെടുത്തത്. രണ്ടു വര്‍ഷമായി നടത്തി വരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സംഘടന പ്രഖ്യാപിക്കുന്നതെന്നും കായിക സംഘടന രൂപവത്കരിക്കാനുള്ള നിര്‍ദേശം നേരത്തേ എംബസി നിരാകരിച്ചിട്ടില്ലെന്നും അംബാസിഡര്‍ ചോദ്യങ്ങളോട് പ്രതികരിച്ചു. സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനമാണ് ഐ സി സിയുടെ നേതൃത്വത്തിലും അഫിലിയേറ്റ് ചെയ്ത സംഘടനകളുടെ കീഴിലും നന്നു വരുന്നത്. എന്നാല്‍ കായിക മേഖലക്കു മാത്രമായാണ് ഐ എസ് സി. രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കായിക സംഘടനകള്‍ക്കും ക്ലബുകള്‍ക്കും അഫിലിയേറ്റ് ചെയ്യാം. സംഘടനയുടെ മെമ്പര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ വിവിരിക്കുന്ന ഭരണഘടന വൈകാതെ അന്തിമമാക്കും. പ്രവാസി സമൂഹത്തിന് അഭിപ്രായം സമര്‍പ്പിക്കാം. സംഘടനയുടെ ലോഗോ രൂപകല്പന ചെയ്യുന്നതിന് പൊതുജനങ്ങളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിക്കുന്നതായും 1000 റിയാല്‍ സമ്മാനത്തുക നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പാട്രണ്‍, ലൈഫ്, കോര്‍പറേറ്റ്, ഓര്‍ഡിനറി എന്നീ നാല്തരം അംഗത്വങ്ങളാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിലുണ്ടാകുക. സാധാരണ അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ടാവില്ല. ഇന്ത്യന്‍ കമ്പനികളുടേയും ഇന്ത്യന്‍ നേതൃത്വത്തിലുള്ള കമ്പനികളുടേയും ശിപാര്‍ശയോടെ വാര്‍ഷിക അംഗത്വം ലഭിക്കുന്നവരാണ് കോര്‍പറേറ്റ് വിഭാഗത്തില്‍ല്‍ ഉള്‍പ്പെടുക. പാട്രണ്‍മാരെ എംബസി നിശ്ചയിക്കും.

---- facebook comment plugin here -----

Latest