Connect with us

National

എംകെ സ്റ്റാലിന്‍ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ്

Published

|

Last Updated

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ മകന്‍ എംകെ സ്റ്റാലിനെ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. നിലവില്‍ പാര്‍ട്ടി ട്രഷറര്‍ ആണ് സ്റ്റാലിന്‍. ഡിഎംകെ വര്‍ക്കിംഗ് കൗണ്‍സിലിന്റേതാണ് തീരുമാനം. കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല.

രണ്ട് ജനറല്‍ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ നാല് ജനറല്‍ സെക്രട്ടറിമാരാണുള്ളത്. പുതിയതായി നിയമിക്കുന്നവരില്‍ ഒരു വനിതയും ഒരു ദളിത് പ്രതിനിധിയും ഉണ്ടായിരിക്കും.

ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടേയും ജനറല്‍ സെക്രട്ടറി അന്‍പഴകന്റേയും ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് എംകെ സ്റ്റാലിനെ പാര്‍ട്ടിയുടെ പ്രധാന പദവിയിലേക്ക് കൊണ്ടുവരുന്നത്.

Latest