മാരുതി ഇഗ്നിസ് ബുക്ക് ചെയ്യാം 11,000 രൂപക്ക്

Posted on: January 4, 2017 10:16 am | Last updated: January 4, 2017 at 10:16 am
SHARE

നോട്ട് നിരോധനം സൃഷ്ടിച്ച മാന്ദ്യം മറികടക്കാന്‍ പുതിയ തന്ത്രവുമായി മാരുതി സുസുകി. തങ്ങളുടെ പുതിയ മോഡലായ മാരുതി ഇഗ്നിസ് ആകര്‍ഷകമായ വിലയില്‍ ബുക്ക് ചെയ്യാനുള്ള അവസരമാണ് മാരുതി ഒരുക്കുന്നത്. 11,000 രൂപക്ക് കമ്പനിയുടെ നെക്‌സാ വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. നെക്‌സയിലൂടെ മാരുതി ഈ വര്‍ഷം ലക്ഷ്യമിടുന്ന ഏറ്റവും വലിയ കുതിപ്പിനാണ് ഇഗ്നിസ് ഒരുങ്ങുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഡീസര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടോമാറ്റിക്, മാന്വല്‍ ഗിയര്‍ബോക്‌സുകളുമായിരിക്കും ഇഗ്നിസ് എത്തുന്നത്. കണ്‍ട്രോളിംഗ് സംവിധാനം, സ്വിച്ചുകള്‍, സ്റ്റിയറിംഗ് വീല്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സീറ്റുകള്‍ എല്ലാം പുതുമയുള്ളതാണ്.

11 വേരിയന്റുകളിലായി ഒമ്പത് നിറങ്ങളില്‍ വാഹനം ലഭ്യമാവും. കരുത്തിനൊപ്പം മികച്ച ഇന്ധനക്ഷമതയും ഇഗ്നിസ് ഉറപ്പ് നല്‍കുന്നു. പെട്രോള്‍ ലിറ്ററിന് 20.89 കിലോമീറ്ററും ഡീസലില്‍ 26.80 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. 5-8 ലക്ഷം രൂപക്ക് ഇടയിലായിരിക്കും വില പ്രതീക്ഷിക്കുന്നത്.