ജസ്റ്റിസ് കെഹാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

Posted on: January 4, 2017 10:05 am | Last updated: January 4, 2017 at 11:33 am

ന്യൂഡല്‍ഹി: ജസ്റ്റിസ് ജെഎസ് കെഹാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിഞ്ജ ചെയ്തു. ജസ്റ്റിസ് ടിഎസ് ഠാകൂറിന്റെ പിന്‍ഗാമിയായായാണ് കെഹാര്‍ പരമോന്നത നീതിപീഠത്തിന്റെ തലവനാകുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു.

സിഖ് സമുദായത്തില്‍നിന്ന് ആദ്യ ചീഫ് ജസ്റ്റിസാകുന്ന കെഹാറിന് ഈ വര്‍ഷം ആഗസ്റ്റ് 27 വരെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തിരിക്കാം. 2011 സെപ്റ്റംബര്‍ 13 മുതല്‍ സുപ്രീംകോടതി ജഡ്ജിയാണ്. കര്‍ണാടക, ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു. പഞ്ചാബ്ഹരിയാന ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ താല്‍കാലിക ചുമതലയും വഹിച്ചു. സുപ്രീംകോടതിയുടെ 44ാമത്തെ ചീഫ്ജസ്റ്റിസാണ് ഇദ്ദേഹം.