Connect with us

Ongoing News

വാട്‌സ്ആപ്പില്‍ വരുന്ന എക്‌സല്‍ ഫയല്‍ സൂക്ഷിക്കുക; ബാങ്ക് അക്കൗണ്ട് ചോരും

Published

|

Last Updated

വാട്‌സ് ആപ്പിലൂടെ എക്‌സല്‍ ഫയല്‍ രൂപത്തില്‍ വൈറസ് അയച്ച് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തല്‍. ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ സാധിക്കും വിധത്തിലുള്ള വൈറസാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നതെന്ന് ടെക് രംഗത്തെ വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ ഫയല്‍ ഒന്ന് തുറന്നാല്‍ മതി, പിന്നെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എല്ലാം വഴിക്ക് വഴി ഹാക്കര്‍മാരുടെ കൈകളിലെത്തും.

ഇന്ത്യയിലെ വാട്‌സ് ആപ്പ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് വൈറസ് പടര്‍ത്തുന്നത്. NDA-ranked-8th-toughest-College-in-the-world-to-get-into.xls, NIA-selection-order-.xls. എന്നീ രണ്ട് പേരുകളിലുള്ള ഫയലുകളാണ് ഇന്ത്യയില്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് അക്കാഡമി, എന്‍ഐഎ എന്നിവയില്‍ നിന്ന് അയക്കുന്നുവെന്ന് തോന്നിപ്പിക്കും വിധമാണ് ഫയല്‍ എത്തുക.

വൈകാതെ തന്നെ മറ്റു രാജ്യങ്ങളിലും വിവിധ പേരുകളില്‍ ഈ വൈറസ് പരക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest