Connect with us

Kerala

പോലീസ് നയത്തിനെതിരെ സി പി ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പോലീസ് നയത്തിനെതിരെ ചൊവ്വാഴ്ച ആരംഭിച്ച സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശം. സി പി ഐ പ്രവര്‍ത്തകരോട് പോലീസ് നീതി കാട്ടുന്നില്ല. സി പി എമ്മിന്റെ മാത്രം കാവലാളായി പോലീസ് മാറുന്നുവെന്നും കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ഫിഡല്‍ കാസ്‌ട്രോ, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എസ് ശിവശങ്കരപ്പിള്ള തുടങ്ങിയവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ടി പുരുഷോത്തമനാണ് അദ്ധ്യക്ഷന്‍.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പൊതുവായ രാഷ്ട്രീയ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ കൗണ്‍സില്‍ തീരുമാനങ്ങള്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം ബിനോയ് വിശ്വം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ ഇ ഇസ്മയില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

യോഗം ഇന്ന് സമാപിക്കും. റിപ്പോര്‍ട്ടിഗിനുമേലുളള ചര്‍ച്ച ഇന്നത്തെ യോഗത്തില്‍ നടക്കും.

Latest