National
ത്രിപുരയിൽ ഭൂചലനം; ഒരു സ്ത്രീ മരിച്ചു, നാല് പേർക്ക് പരുക്ക്
അഗര്‍ത്തല: വടക്കുകിഴക്കൻ ത്രിപുരയിൽ ഭൂചലനത്തില്‍ ഒരു സ്ത്രീ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ത്രിപുരയിലും പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മണ്ണിടിഞ്ഞുവീണാണ് സ്ത്രീ മരിച്ചത്.
ത്രിപുരയിലെ ധലായ് ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനം ഒന്നര മിനുട്ട് നീണ്ടുനിന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭയചകിതരായ ജനങ്ങള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടി. 30ഓളം വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.
---- facebook comment plugin here -----