Connect with us

National

പാര്‍ലമെന്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത് പൊതു ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള പാര്‍ലമെന്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. പാര്‍ലമെന്ററികാര്യ കാബിനറ്റ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഫെബ്രുവരി ഒന്നിന് പൊതു റെയില്‍വേ ബജറ്റ് അവതരിപ്പിക്കും.

സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ജനുവരി 31ന് സഭയില്‍ വയ്ക്കും. ഇത്തവണ റെയില്‍വേ ബജറ്റും പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

Latest