ശിഫാനക്ക് സഹോദരന്‍ കരള്‍ പകുത്ത് നല്‍കും; ശസ്ത്രക്രിയക്ക് പണമില്ലാതെ കുടുംബം

Posted on: January 3, 2017 3:25 pm | Last updated: January 3, 2017 at 3:25 pm
SHARE

മലപ്പുറം: കരള്‍ രോഗം ബാധിച്ച ശിഫാന എന്ന ഇരുപത്തിനാലുകാരി മനുഷ്യസ്‌നേഹികളും കനിവിനായി കാത്തിരിക്കുന്നു. മൊറയൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ തേലക്കാടന്‍ റിയാസിന്റെ ഭാര്യയായ ശിഫാനക്ക് കരള്‍ മാറ്റിവെക്കുകയില്ലാതെ ഇനി മറ്റു വഴികളില്ലെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. എല്‍ കെ ജി വിദ്യാര്‍ഥിയായ മകനുമടങ്ങുന്ന കുടുംബം പണി പൂര്‍ത്തിയാകാത്ത വീട്ടിലാണ് താമസം.

സഹോദരന്‍ റാഫി കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറാണെങ്കിലും ഇതിന് വേണ്ടി വരുന്ന ചെലവ് താങ്ങാനാകാതെ വിഷമിക്കുകയാണ് കൂലിപ്പണിക്കാരനായ റാഫി. നാല്‍പത് ലക്ഷത്തോളം രൂപ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി വേണ്ടത്. കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മനസിലാക്കി നാട്ടുകാര്‍ ശിഫാന സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പി ഉബൈദുല്ല എം എല്‍ എ രക്ഷാധികാരിയായിട്ടുളള സമിതിയുടെ പേരില്‍ മോങ്ങം ഫെഡറല്‍ ബേങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 11660200003943, ഐ എഫ് എസ് സി കോഡ്: എഫ് ഡി ആര്‍ എല്‍ 0001166. ഫോണ്‍: 9495486151. വാര്‍ത്താസമ്മേളനത്തില്‍ സഹായ സമിതി ചെയര്‍മാന്‍ കെ എം സലീം, കണ്‍വീനര്‍ പി ബീരാന്‍കുട്ടി ഹാജി, ട്രഷറര്‍ എം വീരാന്‍കുട്ടി പങ്കെടുത്തു.