ബിസിസിഐ ഭരണസമിതി നിയമനത്തിനുള്ള അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ഫാലി. എസ്. നരിമാന്‍

Posted on: January 3, 2017 1:16 pm | Last updated: January 4, 2017 at 9:09 am
SHARE

ന്യൂഡല്‍ഹി: ബിസിസിഐ ഭരണസമിതി നിയമനത്തിനുള്ള അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി. എസ്. നരിമാന്‍. അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് പിന്‍മാറുന്നതായി ഫാലി. എസ്. നരിമാന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. അപേക്ഷ അംഗീകരിച്ച കോടതി അനില്‍ ദിവാനെ പുതിയ അമിക്കസ് ക്യൂറിയായി നിയമിച്ചു.

നേരത്തെ ബിസിസിഐക്ക് വേണ്ടി കേസില്‍ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് നരിമാന്‍ ഒഴിഞ്ഞത്. തിങ്കളാഴ്ച ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സ്ഥാനത്തു നിന്ന് സുപ്രീം കോടതി പുറത്താക്കിയിരുന്നു. തുടര്‍ന്ന് പുതിയ അംഗങ്ങളെ നിയമിക്കുന്നതിനാണ് സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.